Wednesday, 07 June 2017 by

കമാലി ഫൈനൽ പരീക്ഷ ഫലം 2017  പ്രസിദ്ധീകരിച്ചു

1 റാങ്ക്: മുഹമ്മദ് ഫാസിൽ സി. വേങ്ങ.

2nd റാങ്ക്
മുഹമ്മദ് സ്വാദിഖ്. കെ
തേലക്കാട്

3rd റാങ്ക് മുഹമ്മദ് ശരീഫ് പി.കെ
പളളിക്കുന്ന്

Click here for Result

കെ എം ഐ സി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഫലം അറിയാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Click here

RESULTS

Wednesday, 12 April 2017 by

അലനല്ലൂർ: തെയ്യോട്ടുച്ചിറ കെ.എം. ഐ. സി കമാലിയ്യ അറബിക് കോളേജിൽ നബിദിനാഘോഷ പരിപാടികളുടെ മുന്നോടിയായി വിദ്യാർത്ഥി സംഘടന ഇസ്സക്ക് കീഴിൽ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു . രവിലെ എട്ടിന് പ്രിൻസിപ്പാൾ സി.എച്ച് അബ്ദുറഹ്മാൻ മുസ്ലിയാർ ഇസ്സപ്രസിഡന്റ് മുഖ്താർ കോട്ടോപ്പാടത്തിന് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. കെ.എം.ഐ.സി. അധ്യാപകരും മുന്നൂറോളം വരുന്ന വിദ്യാർത്ഥികളും റാലിയിൽ അണിനിരന്നു. റാലിക്ക് കുഞ്ഞി തങ്ങൾകമാലി നേതൃത്തം നൽകി.

അന്നദാനം ഇന്ന്

Thursday, 08 September 2016 by

തെയ്യോട്ടുചിറ:തെയ്യോട്ടുചിറ കമ്മുസൂഫി (ന:മ) അവറുകളുടെ പേരിൽ നടന്നുവരുന്ന  ആണ്ടുനേർച്ചയുടെ അവസാന ദിവസമായ ഇന്ന് മൗലീദ് പാരായണവും അന്നദാനവും നടക്കും. ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മൗലീദ് പറയണതുനും അന്നദാനത്തിനും കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങൾ  നേതൃത്വം നൽകും. ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തിനു വിപുലമായ സൗകര്യങ്ങളാണ്         ഏർപ്പെടുത്തിയിരിക്കുന്നത്                  .രാവിലെ ഒൻപതിനു തുടങ്ങുന്ന അന്നദാനം വൈകുന്നേരം വരെ ഉണ്ടായിക്കുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു

തെയ്യോട്ടുചിറ:തെയ്യോട്ടുചിറ കമ്മുസൂഫി (ന:മ) അവറുകളുടെ നാമധേയത്തിൽ നടത്തപ്പെടുന്ന ആണ്ടുനേർച്ചയുടെ മൂന്നാം ദിവസമായ ഇന്ന് കെ എം ഐ സി ഹിഫ്‌ളുൽ ഖുർആൻ സനദ് ദാന സമ്മേളനം ഇന്ന് വൈകീട്ട് ഏഴു മണിക്ക് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും.മഹല്ല് ഖാസി മൊയ്‌ദുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രിൻസിപ്പൽ സി എച് അബ്ദുറഹ്‌മാൻ വഹബി സനദ് ദാന പ്രഭാഷണം നിർവഹിക്കും. ഇബ്രാഹിം ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തുന്ന വേദിയിൽ മഹല്ല് പ്രസിഡണ്ട് മുസ്‌ലിയാർ സ്വാഗതം ചെയ്യും
നാളെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.സയ്യിദ് ഉണ്ണിക്കോയ തങ്ങൾ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശൈഖുനാ ഏലംകുളം ബാപ്പു മുസ്‌ലിയാർ ദിക്റ് ദുആ സമ്മേളനത്തിന് നേതൃത്വം നൽകും.
മറ്റന്നാൾ നടക്കുന്ന ഖത്തം ദുആ സമ്മേളനത്തിനു മാത്തൂർ മുഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും.അവസാന ദിവസമായ സെപ്റ്റംബർ എട്ട് വ്യാഴം രാവിവിലെ കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും അന്നദാനവും നടക്കും.

അലനല്ലുര്‍: നീണ്ട ആറു ദിവസങ്ങളിലായി നടക്കുന്ന കമ്മുസൂഫി(നഃമ)യുടെ ആണ്ടുനേര്‍ച്ചക്ക് ഉജ്വല തുടക്കമായി. രാവിലെ ആറിന് മഖാമില്‍ വെച്ച് നടന്ന ഖുര്‍ആന്‍ പാരായണത്തിന് മഹല്ല് ഖാസി സി കെ മൊയ്തുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഒമ്പതിന് നടന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം മഹല്ല് ചെയര്‍മാന്‍ സയ്യിദ് കുരുവമ്പലം ഉണ്ണിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിന് സി എച്ച് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷനായി. അബ്ദുസമദ് ഫൈസി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, ശറഫുദ്ധീന്‍ മാസ്റ്റര്‍, അബ്ദുറഹീം ദാരിമി, മൊയ്തീന്‍ മുസ്ലിയാര്‍, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന പഠന ക്യാമ്പില്‍ ബഹു: ഡോ. ഹംസ അഞ്ചുമുക്കില്‍ വിഷയാവതരണം നടത്തി. ഉച്ചക്ക് രണ്ടിന് വിദ്ധ്യാര്‍ത്ഥി സംഘടന ഇസ്സക്ക് കീഴില്‍ ക്വിസ് മത്സരവും നടത്തി. വൈകീട്ട് 7:30 ന് നടന്ന കല്ലൂര്‍ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ അയ്യൂബ് ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ബഹു എ.എം നൗഷാദ് ബാഖവിയുടെ പ്രഭാഷണവും നടന്നു. ഇന്ന് നടക്കുന്ന പഠനക്യാമ്പില്‍ റഷീദ് മാസ്റ്റര്‍ കൊടിയൂറ വിഷയാവതരണം നടത്തും. ഉച്ചക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ അബ്ദുറഹ്്മാന്‍ ഫൈസി ചേളാരി വിഷയാവതരണം നടത്തും. വൈകീട്ട് എട്ടിന് അന്‍വര്‍ ഹുദവി ആലുവയുടെ പ്രഭാഷണവും അരങ്ങേറും.

അലനല്ലൂര്‍: തെയ്യോട്ടുചിറ കമ്മുസൂഫി(ന:മ) യുടെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് കെ. എം.ഐ.സി വിദ്യാര്‍ത്ഥി സംഘടന ഇസ്സ മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗീകൃത അറബിക് കോളേജ്??? ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്ഥാപനത്തില്‍ നിന്ന് 21 വയസ്സ് കവിയാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരിക്കുതാണ്. ആണ്ടുനേര്‍ച്ചയുടെ പ്രഥമദിനമായ സെപ്തംബര്‍ 3 2:00 P M ന് ആയിരിക്കും മത്സരം.30.08.2016 മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മത്സരാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷി പത്രം കയ്യില്‍ കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 95 44 333 743

TOP