അശൈഖ് കമാലുദ്ദീന്‍ (നഃമ)

 അശൈഖ് കമാലുദ്ദീന്‍ (നഃമ) യുടെ  ജീവിത ചരിത്രം

ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഒരു കൊച്ചു ഗ്രാമമാണ് തെയ്യോട്ടുചിറ. അല്‍പ കാലം മുമ്പ് വരെ നിബിഡമായ കശുമാവുകള്‍ കൊണ്ട് പച്ച പുതച്ച ഈ ഗ്രാമം അധ:പതനത്തിന്റെയും അപ്രശസ്തിയുടെയും സുഷുപ്തില്‍ ലയിച്ച് കിടക്കുകയായിരുു. എന്നാല്‍ ഇന്ന് ദീനീ സ്ഥാപനങ്ങളുടെയും സന്ദര്‍ശകരുടെയും സജീവ സാനിധ്യം കൊണ്ട് എങ്ങും പു രോഗതി ദൃശ്യമാണ്. അപ്രശസ്തിയില്‍ നിന്ന് പ്രശസ്തിയിലേക്കും അധോഗതിയില്‍ നിന്ന് പുരോഗതിയിലേക്കും കുതിച്ച് കൊണ്ടിരിക്കുതിന്റെ പിന്നിലെ ചാലക ശക്തിയെകുറിച്ച് അന്വേഷിക്കുമ്പോള്‍ നാം എത്തിപ്പെടന്നു ചില വസ്തുതകളാണ് ഈ ഹ്രസ്വാന്വേഷണത്തിന്റെ ഇതിവൃത്തം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ അമ്പത്തിയഞ്ചാം മൈലില്‍ നിന്ന് ഒര കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാലും അലനല്ലൂര്‍-മണ്ണാര്‍ക്കാട് റൂട്ടില്‍ ഭീമനാടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാലും തെയ്യോട്ടുചിറ എന്ന ഗ്രാമത്തിലെത്താം.

സത്യപ്പള്ളിയും കമ്മുസൂഫി മഖാമും

കമ്മുസൂഫി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അശൈഖ് കമാലുദ്ദീന്‍ (നഃമ) എവരുടെ നാമധേയത്തിലൂടെയാണ് തെയ്യോട്ടുചിറ പുറം ലോകത്ത് അറിയപ്പെടുത്. എന്തെന്നാല്‍ ഇവിടെയാണ് സത്യപള്ളിയും കമ്മുസൂഫി മഖാമും സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായി ഈ കൊച്ചുനാടിനു പ്രാധാന്യവും മഹിമയും ചെയ്യുത്. നൂറ്റാണ്ടുകളായി ഈ കൊച്ചുനാടിനു പ്രാധാന്യവും മഹിമയും നേടിക്കൊടുത്തതും സന്ദര്‍ശക വ്യൂഹത്തെ ഇങ്ങോട്ടാകര്‍ശിക്കുതും അവ രണ്ടും തന്നെ. ചരിത്ര പ്രസിദ്ധമായ ഈ സത്യപള്ളിയുടെ സ്ഥാപകന്‍ ബഹു കമ്മുസൂഫി(ന:മ) തെന്നയായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പേറിനില്‍ക്കുന്ന ഈ പള്ളി പുരാതന തച്ചുശാസ്ത്ര വൈദഗ്ദ്യത്തിന്റെയും ശില്‍പ ചാരുതയുടെയും ഉത്തമ നിദര്‍ശനമായിട്ടുതെയാണ് ഇുന്നം തലയുയര്‍ത്തി നില്‍ക്കുത്. വിപുലീകരണവും മോഡിഫിക്കേഷനും നടന്നിട്ടുണ്ടെങ്കിലും പുരാതന കെട്ടിടം അതേപടി നിലനിര്‍ത്തി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. തിമിത്തം അകംപള്ളിയില്‍ പ്രവേശിക്കു ഏതൊരു വിശ്വാസിക്കും ഭക്തി സാന്ദ്രതയും ആത്മസംതൃപ്തിയും സമ്മേളിച്ച ഒരു അനിര്‍വ്വചനീയമായ അനുഭൂതി അനുഭവപ്പെടാതിരിക്കില്ല. മര്‍മര സ്വരത്തിലൂടെ സന്ദര്‍ശക വ്യൂഹത്തോട് സംവദിക്കും പ്രതീതിയുളവാക്കു പൂവം മരത്തിനാല്‍ കുടചൂടപ്പെട്ട്് പള്ളിയുടെ ഓരത്തു തന്നെ അന്ത്യവിശ്രമം കൊള്ളുന്ന മഹാനുഭാവന്റെ ആത്മീയ സാന്നിദ്ധ്യം ആഗ്രഹിച്ചും അഭിലാഷ സാക്ഷാത്കാരം ലക്ഷ്യംവെച്ചും ദൈനംദിനം ഇവിടെ സന്ദര്‍ശനം നടത്തുത് ആയിരങ്ങളാണ്. അവരില്‍ ലിംഗ ഭേദമോ ജാതിമതഭേദമോ ഇല്ല.

കൃഷിയിലെ ചാഴി ശല്ല്യം

കമ്മുസൂഫി(നഃമ)യുടെ മഖാമിന് മുന്‍വശം ഒരു കുഴി ഉണ്ടായിരുന്നു. പുതിയ ഖബര്‍ കുഴിക്കുമ്പോഴും മറ്റും ശുദ്ധമായ മണ്ണ് അതില്‍ കൊടുന്നിടും. അതില്‍ നിന്ന് ഒരുപിടി മണ്ണെടുത്ത് യാസീന്‍ ഓതി ഊതി ഒരു തുണി കഷ്ണത്തില്‍ പൊതിഞ്ഞ് ഒരു വടിയില്‍ കെട്ടി കൃഷിപ്പാടത്തിന്റെ നടുക്ക് നാട്ടും. മടങ്ങിപോരുമ്പോള്‍ ഏഴ് ചാഴിയേയും പിടിച്ച്‌കൊണ്ട്‌വന്ന് ഒരു പിടി അരിയില്‍ചേര്‍ത്ത് ഒരു കോഴിക്ക് തീറ്റും. ആ കോഴിയെ കമ്മുപ്പാപ്പാന്റെ പേരില്‍ നേര്‍ച്ചയാക്കും. പിന്നെ ആ കൃഷിയില്‍ ചാഴിയുടെ ശല്ല്യമുണ്ടാകില്ല തീര്‍ച്ച. ഇത് പണ്ടേ പതിവുളളതായിരുന്നു.ഒരു വിരുതന്‍ അപ്രകാരം പലര്‍ക്കും ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. അല്ലറചില്ലറ വല്ലതും കിട്ടിയാല്‍ മഖാമിലേക്കോ അവകാശികള്‍ക്കോ ഒന്നും നല്‍കാതെ അയാള്‍ സ്വന്തം എടുക്കുമായിരുന്നു. പിന്നെ പിന്നെ അയാളുടെ പ്രവര്‍ത്തി കൊണ്ട് ചാഴി ശല്ല്യത്തിന് ഒരു കുറവുമില്ലാതായി. ഇതാവര്‍ത്തിച്ചപ്പോള്‍ ഒരു തിയ്യരും കൂട്ടരും പ്രസ്തുത വ്യക്തി പാടത്ത് വടി നാട്ടാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ പിടിച്ച് പാടത്ത് കുറ്റിയടിച്ച് കെട്ടിയിട്ടു. വെയില്‍ കൊണ്ട് പുളഞ്ഞ അദ്ദേഹം കമ്മുപ്പാപ്പാനെ വിളിച്ച് കരഞ്ഞ് സഹായം തേടി. അനന്തരം തിയ്യന്റെ വീട്ടിലും തൊടുവിലും കുളത്തിലും കിണറ്റിലും ഭക്ഷണത്തിലുമെല്ലാം ചാഴി. നടക്കാനും ഇരിക്കാനും തിന്നാനും കുടിക്കാനും കഴിയാതെ അയാള്‍ വലഞ്ഞു. തിയ്യന്‍ അയാളെ അഴിച്ച് വിടുകയും മഖാമില്‍ വന്ന് തെറ്റ് കുറ്റങ്ങള്‍ ഏറ്റ് പറയുകയും ചെയ്തതിന് ശേഷമാണ് ചാഴി സൈന്യത്തിന്റെ അക്രമത്തില്‍ നിന്ന് മോചിതമായത്.

ജനനവും വിദ്യാഭ്യാസവും

ഹിജ്‌റ 1190 ല്‍ തെയ്യോട്ടുചിറ തന്നെയായിരുന്നു മഹാന്റെ ജനനം. പിതാവ് അബ്ദുല്‍ അസീസും മാതാവ് ഖദീജയും ഭക്തരും സദ്‌വൃത്തരുമായിരുന്നു. സ്വദേശത്തുവച്ചുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അക്കാലത്തെ ഉന്നത പഠനകേന്ദ്രമായിരുന്ന പൊന്നാനി ദര്‍സില്‍ ചേര്‍ന്നു. പണ്ഡിത പ്രതിഭയും സൂഫിവര്യനുമായിരുന്ന മമ്മികുട്ടി ഖാസിയായിരുന്നു അന്നവിടെ ദര്‍സ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്ത്വം സ്വീകരിച്ചു ഏതാനും വര്‍ഷം അവിടെ ചിലവഴിച്ചു. ആ കാലംകൊണ്ട് മതവിഷയങ്ങളില്‍ അഗാതപാണ്ഡിത്യം നേടിയിരുന്നു. പഠനാനന്തരം ഗുരുവിന്റെ ആശീര്‍വാദത്തോടെ തന്റെ ജന്മദേശത്തേക്ക് തിരിച്ചു. നാട്ടില്‍ ഒരു ദീനി ചൈതന്യത്തിന്റെ നവോന്മേഷം സൃഷ്ടിക്കുന്നതില്‍ ആ നിഷ്‌ക്കളങ്കരുടെ പങ്ക് നിസ്തുലവും നിസ്സീമവുമായിരുന്നു.

 

ജീവിത സൂക്ഷ്മതകള്‍

തെയ്യോട്ടുചിറ മഹല്ലില്‍ ജുമുഅ സ്ഥാപിക്കുന്നതിനു മുമ്പ് മഹാനവര്‍കള്‍ ജുമുഅക്ക് പോയിരുന്നത് പെരിന്തല്‍മണ്ണക്കടുത്ത പുരാതനമായ പുത്തനങ്ങാടി പള്ളിയിലായിരുന്നു. വാഹനങ്ങളോ മറ്റു യാത്രാസൗകര്യങ്ങളോ ഇല്ലാത്ത അക്കാലത്ത് കാല്‍ നടയായിത്തന്നെയായിരുന്നു യാത്ര. വയലുകളും കൊച്ചു ജലാശയങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ വേണം യാത്ര ചെയ്യാന്‍ ജുമുഅ നിസ്‌കാരാനന്തരം കമ്മുസൂഫി (നഃമ) സ്വദേശത്തേക്ക് തിരിച്ചു. വഴിമധ്യേയുള്ള ഒരു എള്ളിന്‍ കൃഷിയിടവും പിന്നിട്ട് മഹാന്‍ നടന്നുനീങ്ങി. സാമാന്യം നീണ്ട കാല്‍നടകഴിഞ്ഞ് വീട്ടിലെത്തി. കയ്യിലുണ്ടായിരുന്ന കുട താഴെവച്ചു. തിരിഞ്ഞു നോക്കിയ മഹാനവര്‍കള്‍ ഞെട്ടിപ്പോയി. കുടയില്‍ ഒരു എള്ളിന്‍ കതിര്! സുബ്ഹാനല്ലാഹ്. അവസ്ഥ എന്തായിരിക്കും? മരണാനന്തരം അല്ലാഹുവിന്റെ കോടതിയില്‍ എന്തു ബോധിപ്പിക്കും? ഇനി ആലോചിച്ച് സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങോട്ടുമിങ്ങോട്ടും ഉള്ള നീണ്ട പോക്കുവരവിന്റെ ക്ഷീണം വകവെക്കാതെ അദ്ദേഹം തിരിഞ്ഞുനടന്നു. പുത്തനങ്ങാടിയിലെത്തി എള്ളുടമയെ അന്വേഷിച്ച് കണ്ടെത്തി അതു തിരികെ കൊടുത്ത് വീണ്ടും നാട്ടിലേക്ക് മടങ്ങി. പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടവരായിരുന്നു മഹാനവര്‍കളുടെ കുടുംബം. ജീവിതമാര്‍ഗമായി അദ്ദേഹവും കൃഷിതന്നെയാണ് തിരഞ്ഞെടുത്തത്. കാലിവളം(ചാണകം) നജസാണെന്ന കാരണത്താല്‍ തന്റെ കൃഷിയിടത്തില്‍ അത് ഉപയോഗിക്കുന്നത് മഹാന്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ കാലികളെ ഉപയോഗിച്ച് നിലം ഉഴുതുമ്പോള്‍ അവയുടെ പിന്നില്‍ കുട്ട കെട്ടി വിസര്‍ജ്ജ്യങ്ങള്‍ കൃഷിയിടത്തില്‍ വീഴാതെ അദ്ദേഹം ശ്രദ്ധിച്ചു സ്മര്യ പുരുഷനോടുള്ള ബഹുമാനാര്‍ത്ഥം സ്ഥലവാസികള്‍ ഇന്നും പ്രസ്തുത കൃഷിയിടത്തില്‍ കാലി വളം ചേര്‍ക്കാറില്ല.
ഏതാനും കാലങ്ങള്‍ക്കു ശേഷം കമ്മുസൂഫി (നഃമ) ഐഹിക ബന്ധങ്ങളെല്ലാം പരിത്യജിച്ച് പാരത്രിക ചിന്തകളില്‍ മാത്രം മുഴുകി. ആത്മീയോന്നതിയും അല്ലാഹുവിന്റെ സാമീപ്യവും നേടുന്നതിനായി അക്കാലത്ത് ജീവിച്ചിരുന്ന പല മഹാന്മാരുമായും അദ്ദേഹം ബന്ധം പുലര്‍ത്തി. പ്രസിദ്ധ സൂഫിയും മഹാപണ്ഡിതനുമായ വെളിയങ്കോട് ഉമര്‍ ഖാസി (റ) പുത്തനങ്ങാടി സി.അബ്ദുല്ല മുസ്ലിയാര്‍, ഉസ്മാന്‍ എന്ന ബൈത്താന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ ചിലര്‍ മാത്രമാണ്. അക്കാലത്താണ് കഥാപുരുഷന്‍ ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളെ ഖാദിരീ ത്വരീഖത്തില്‍ ബൈഅത്ത് ചെയ്തത്.

മാറാവ്യാധികള്‍ സുഖപ്പെടുന്നു

ഒരു റാവുത്തരുടെ പുത്രന് തളര്‍വാദം പിടിപെട്ടു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും സുഖം പ്രാപിക്കാതെ നിരാശനായി കഴിയുന്നതിന്റെ ഇടയിലാണ് അവര്‍ കമ്മുസൂഫി (നഃമ) യുടെ മഖാമില്‍ എത്തിപ്പെട്ടത്. ഉള്ളുരുകി സിയാറത്ത് നടത്തി. ശേഷം ദര്‍ഗ്ഗയിലേക്ക് ഒരു വലിയ വിളക്ക് സംഭാവന ചെയ്തു. അത്ഭുതം ദിവസങ്ങള്‍ക്ക് ശേഷം അസുഖം പൂര്‍ണമായി സുഖപ്പെട്ടു.

വിയോഗം

പതിറ്റാണ്ടുകളോളം ആത്മീയ മേഖലകളിലും കര്‍മ്മരംഗത്തും ജ്വലിച്ചുനിന്ന ആ മഹാമനീഷി ഹിജ്‌റ 1249 ല്‍ ദുല്‍ഹജ്ജ് ഏഴിന് അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി.വഫാത്താവുമ്പോള്‍ അദ്ദേഹത്തിന് 59 വയസ്സായിരുന്നു. ജീവിതകാലത്ത് താന്‍ നിര്‍മിച്ച പള്ളിക്ക് സമീപം തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ

കള്ള് ലഭിക്കാത്ത പനകള്‍

സ്ത്രീകള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സമയം മഹാനവര്‍കളുടെ ഉടമസ്ഥതയിലുളള പനയില്‍ നിന്നൊരാള്‍ കള്ള് ശേഖരിക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു.ഇസ്ലാം നിഷിദ്ധമാക്കിയ ഈ കൃത്യത്തില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കാന്‍ ശൈഖവര്‍കള്‍ മാന്യമായി ഉപദേശിച്ചു. അയാള്‍ ഇനി മേലില്‍ ഈ സ്ഥലത്തോ ഈ പനയിലോ കള്ള് ശേഖരിക്കാന്‍ വരികയില്ലെന്ന് സമ്മതിച്ചു. പക്ഷേ, ദിവസങ്ങള്‍ക്കകം അയാള്‍ വാഗ്ദത്തലംഘനം നടത്തി. വീണ്ടും അതേ പനയില്‍ കയറി തന്റെ പഴയ പ്രവൃത്തി ആവര്‍ത്തിച്ചത് മഹാന്റ ദൃഷ്ടിയില്‍പെട്ടു. ഞാന്‍ പറഞ്ഞത് നീ അനുസരിച്ചില്ലെങ്കില്‍ എന്റെ നാട്ടിലുള്ള വൃക്ഷങ്ങള്‍ എന്നെ അനുസരിക്കും. അനന്തരം വൃക്ഷങ്ങളോടായ് പറഞ്ഞിട്ടുണ്ടാവാം തെങ്ങുപനകളേ നിങ്ങളാരും കള്ള് ശേഖരിക്കുന്നവര്‍ക്ക് കള്ള് കൊടുക്കരുത്. അല്ലാഹുവിനെ ഭയപ്പെടുന്നവരെ സര്‍വ്വ വസ്തുക്കളും ഭയപ്പെടുമെന്നാണല്ലോ. അത്ഭുതം! പിന്നീടയാള്‍ക്ക് അവയില്‍ നിന്നും കള്ള് ലഭിച്ചില്ല എന്ന് മാത്രമല്ല, ഇന്നും പ്രസ്തുസ്ഥലത്തെ പനകളില്‍ നിന്നോ തെങ്ങുകളില്‍ നിന്നോ കള്ള് ലഭിക്കുന്നില്ലെന്ന വസ്തുത സുവിതിതമാണ.്

കറാമത്തുകള്‍

മഹാനായ കമ്മുസൂഫി (നഃമ)യില്‍ നിന്ന് ധാരാളം അത്ഭുത സിദ്ധികള്‍ പ്രകടമായിട്ടുണ്ട്. ചിലതു മാത്രം ഇവിടെ സൂചിപ്പിക്കാം. മഹാനവര്‍കള്‍ ഒരു ദിവസം മഗ്‌രിബ് നിസ്‌കാരത്തിന് വുളൂ ചെയ്യാന്‍ വേണ്ടി (പള്ളിക്ക് തൊട്ടടുത്തുള്ള) തന്റെ കുളത്തിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ അത്യുഗ്ര വിഷമുള്ള സര്‍പ്പം അദ്ദേഹത്തെ കൊത്തി. യാതൊന്നും സംഭവിക്ക മട്ടില്‍ അദ്ദേഹം കുളത്തിലിറങ്ങി തന്റെ കൃത്യനിര്‍വ്വഹണത്തില്‍ മുഴുകി. തുടര്‍ന്ന് പള്ളിയിലെത്തി മഗ്‌രിബും ഇശാഉം നിസ്‌കരിച്ചു. പ്രഭാതമായപ്പോള്‍ മുഅദ്ദിനോട് (വാങ്ക് വിളിക്കുന്നയാള്‍) പറഞ്ഞു. ഇന്നലെ ഞാന്‍ വുളുചെയ്യാന്‍ കുളത്തിലേക്ക് പോകും വഴി ഒരു സര്‍പ്പം എന്നെ കടിച്ചിരുന്നു. മുഅദ്ദിനും മറ്റും കുളത്തിനടുത്തേക്കോടി. അവിടെ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ അവരെ അത്ഭുതപ്പെകൃത്യനിര്‍വ്വഹണത്തില്‍ മുഴുകി. തുടര്‍ന്ന് പള്ളിയിലെത്തി മഗ്‌രിബും ഇശാഉം നിസ്‌കരിച്ചു. പ്രഭാതമായപ്പോള്‍ മുഅദ്ദിനോട് (വാങ്ക് വിളിക്കുന്നയാള്‍) പറഞ്ഞു. ഇന്നലെ ഞാന്‍ വുളുചെയ്യാന്‍ കുളത്തിലേക്ക് പോകും വഴി ഒരു സര്‍പ്പം എന്നെ കടിച്ചിരുന്നു. മുഅദ്ദിനും മറ്റും കുളത്തിനടുത്തേക്കോടി. അവിടെ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ അവരെ അത്ഭുതപ്പെടുത്തി. ഉഗ്രവിഷമുള്ള ഒരു വലിയ സര്‍പ്പം അവിടെ ചലനമറ്റ് കിടക്കുന്നു. ശൈഖുനാ അവര്‍കളുടെ വിഷം പാമ്പിനേല്‍ക്കുകയായിരുന്നു.

ഒരു കര്‍ഷകന്റെ അനുഭവം

മഹാനായ കമ്മുസൂഫി(നഃമ)യുടെ കൃഷിയിടത്തില്‍ കാലി വളം തീരെ ഉപയോഗിച്ചിരുന്നില്ലെന്നും നാട്ടുകാരെല്ലാം ഈ വിഷയത്തില്‍ തന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു എന്നും സൂചിപ്പിച്ചുവല്ലോ. എന്നാല്‍ പതിവ് തെറ്റിച്ച് ഒരു കര്‍ഷകന്‍ മഹാന്റെ കൃഷിയിടത്തില്‍ ചേര്‍ക്കാനായി കാലി വളം നിറച്ച ഒരു കുട്ടയുമായി പുറപ്പെട്ടു. എങ്കിലും വഴിയില്‍ വെച്ച് ആരോ തന്നെ പുറകില്‍ ശക്തമായി വലിക്കുന്നത് അനുഭവപ്പെട്ടു. മാത്രമല്ല വലിയുടെ ശക്തിയില്‍ അദ്ദേഹവും കുട്ടയും പുറകിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു. നേരനുഭവത്തിന്റെ ഓര്‍മ്മയില്‍ ഇദ്ദേഹം പിന്നീട് ചാണകം കൃഷിക്കുപയോഗിക്കാന്‍ തുനിഞ്ഞിട്ടില്ലെന്ന് അയാള്‍ തന്നെ പറയുകയാണ്.

ഉറൂസ്

കമ്മുസൂഫി (നഃമ) യുടെ വഫാത്ത് ദിനം അനുസ്മരിച്ച് കൊണ്ട് വിപുലമായ തോതില്‍ ആണ്ട് തോറും നടത്തപ്പെടാറുള്ള നേര്‍ച്ചയില്‍ ജനസഹസ്രങ്ങള്‍ സംബന്ധിക്കുന്നു. വിദൂര ദിക്കുകളില്‍ നിന്ന് പോലും പ്രസ്തുത സംഗമത്തില്‍ പങ്കുകൊണ്ട് പുണ്യം നേടുവാന്‍ പതിനായിരങ്ങള്‍ എത്തുന്ന കാഴ്ച അത്ഭുതം തന്നെ. മറ്റു നിരവധി നേര്‍ച്ചകളില്‍ കാണപ്പടാറുള്ള അനിലസ്‌ലാമികമായ ആചാരങ്ങള്‍ ഇവിടുത്തെ നേര്‍ച്ചയില്‍ കടന്നുകൂടിയിട്ടില്ല.മറിച്ച് മതപഠന ക്ലാസുകളും ദിഖ്‌റു ഹല്‍ഖയും ഖത്തം ദുആയും മൗലിദ് പാരായണവുമാണ് ഇവിടുത്തെ പ്രധാനമായ ചടങ്ങുകള്‍. തുടര്‍ന്ന് നടക്കുന്ന ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥനയിലും വിപുലമായ അന്നദാന ചടങ്ങിലും പങ്കെടുക്കുന്ന പതിനായിരങ്ങള്‍ക്ക് ആത്മ നിര്‍വൃതിയും ഉദ്ദേശ്യ സാഫല്ല്യവും സിദ്ധിക്കുന്നു എന്നതാണ് വസ്തുത.

TOP